ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് തലയോഗം

കൊല്ലം:ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ യോഗം കൗൺസിലറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെ. ബിജുവിന്റെഅധ്യക്ഷതയിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ എസ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡൻറ് -ബിജു ജെ , വൈസ് പ്രസിഡൻറ് -മിത്ര പുരുഷോത്തമൻ ,സെക്രട്ടറി -ബ്രിന്ദു എം കെ , ജോയിൻ്റ് സെക്രട്ടറി -സലിത ബോസ്, ട്രഷറർ- ശരത് ചന്ദ്രൻ.ബഡ്ഡിങ് സയന്റിസ്റ്റ് കോഓർഡിനേറ്ററായി ഡോ. സ്മിത എം വി, കുട്ടി സംരംഭകൻ പദ്ധതി കോഡിനേറ്റർ ആയി ദീപ്തി ദാസ് ,ഓർഗാനിക് ഫാമിംഗ് പദ്ധതി കോഓർഡിനേറ്ററായി ധന്യ കെ.വി, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോഡിനേറ്ററായി സോണി ശങ്കർ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷെർളി എസ്,ദിവ്യ വി,ചിത്ര കെ ആർ, മിനി എസ്, ലിജിമോൾ ആർ, ആശാ എസ്, സൗമ്യ പി ടി എന്നിവരെ തിരഞ്ഞെടുത്തു.






