ചതയദിന ഗുരുപ്രസാദ വിതരണം

ആറ്റിങ്ങൽ: യൂണിയൻ എല്ലാ മാസവും ചതയദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിവരാറുള്ള ചതയദിന ഗുരുപ്രസാദ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷാജി.സി, സുരേഷ് ബാബു, യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഡി.ഗീത ദേവി, കരിച്ചിയിൽ ശാഖ സെക്രട്ടറി അനിൽകുമാർ, ലതാ സന്തോഷ് എന്നിവർ നേതൃത്വം നൽകി. ഈ മാസത്തെ ഗുരുപ്രസാദം വഴിപാടായി സമർപ്പിച്ചത് : അവനവഞ്ചേരി തുഷാര ഹൗസിൽ പരേതനായ സന്തോഷ് കുമാറിന്റെ സ്മരണാർത്ഥം ഭാര്യ ലത സന്തോഷ്, മക്കളായ സോനു സന്തോഷ്, സോജു സന്തോഷ്, ഇടക്കോട് ശാഖ യോഗം.

Author

Scroll to top
Close
Browse Categories