കാത്തുനിൽക്കുന്നത്

പെണ്ണ് വരുന്ന വീട്ടിലേക്ക്
പുതിയ കിടക്ക വരുന്നു
പില്ലോ വരുന്നു.
അലമാരയും മേശയും
കസേരയും വരുന്നു.
കുതിപ്പും
കിതപ്പും വരുന്നു.
അടുക്കളയിൽ
പുതിയ ചട്ടിയും
കലങ്ങളും വരുന്നു.
ആധാർ ബലത്തിൽ
മുറ്റത്ത് കാറു വരുന്നു.
സമയോചിതമായി ഉപയോഗിക്കാൻ
സിലിണ്ടർ ഒന്നിനുപകരം
രണ്ടു വരുന്നു.
പെണ്ണ് വരുമ്പോൾ
പഴയ വീട്
പുതിയ പുടവയുടുക്കുന്നു.
പുറത്തായിരുന്ന കുളിയും
ഒന്നും രണ്ടും അകത്തേക്ക് വരുന്നു.
പെണ്ണ് വരുമ്പോൾ
വീടൊരു കിലുക്കാം പെട്ടിയാകുന്നു.
റിസോർട്ട് ആകുന്നു.
അതിഥികൾ വരുന്നു
അകത്തും പുറത്തും സുകുമാർ*, പുകിലുകൾ.
ഡോൺ ശാന്തമാകുമ്പോൾ ബൈക്കുകൾ
പേനയും ബുക്കുമെ ടത്ത് ഹോണടിച്ച് വഴിയിൽ
ക്ഷമകെട്ടു കാത്തുനിൽക്കുന്നു!!

Author

Scroll to top
Close
Browse Categories