അയാളും അവളും

രണ്ടാണ് നാം,
രണ്ടിലകൾ പോൽ, ഒരു ചില്ല താങ്ങുന്ന
ഒരു വേരു തീറ്റുന്ന രണ്ടു ദേഹം
രണ്ടാണ് നാം,
രണ്ടു കാറ്റു പോൽ, ഒരേ നേരം ആഴിയു-
മൂഴിയും തഴുകുന്ന രണ്ടു പാർശ്വം
രണ്ടാണ് നാം,
രണ്ടു ചിറകു പോൽ,ഒരേ ദിശയെങ്കിലും
ഒരു വശം നിൽക്കാത്ത രണ്ടു ഭാഗം
രണ്ടാണ് നാം,
രണ്ടു കണ്ണു പോൽ, ഒരേ കാഴ്ച കാണുന്ന
പരസ്പരം കാണാത്ത രണ്ട് ഗോളം
രണ്ടാണ് നാം,
രണ്ടു പുഴകൾ പോൽ,
നീരൊഴുക്കെങ്കിലും
കര നടു കീറുന്ന രണ്ടു രേഖ
രണ്ടാണ് നാം,
രണ്ട് ചിന്ത പോൽ,ഒരു ബുദ്ധി പേറുന്ന
ഒരു ദേഹമറിയുന്ന രണ്ടു ബോധം
രണ്ടാണ് നാം,
രണ്ടു വർഗ്ഗം പോൽ,ഒരു വീർപ്പുമുട്ടലായ്
ഒരു ചിത്തമൂട്ടും ലൈംഗികത്വം
9746490201






