ചെറുകഥ

ഞാന്‍ എങ്ങോട്ട് പോകുന്നു?

ഞാന്‍ ജനിക്കുമ്പോള്‍ എല്ലാ പ്രദേശങ്ങളും കാടുപിടിച്ചവയും ചതുപ്പുനിലങ്ങളുമായിരുന്നു. മഞ്ഞുമലകളെ വഹിക്കുന്ന ഭീമാകാരന്മാരായ പര്‍വ്വതങ്ങളും ഉണ്ടായിരുന്നു. അവയില്‍നിന്ന് നദികള്‍ ഉറവ പൊട്ടുന്നതുതന്നെ ഒരു മഹാകടാക്ഷമായിരുന്നു.നദികള്‍ പറ്റാവുന്ന ഇടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന ജീവന്റെ പൊടിപ്പുകള്‍ കൂടിയായിരുന്നു.ഞാന്‍ ഒന്നുണര്‍ന്നത് നദീതടങ്ങളുടെ …

നിഴലില്ലാത്ത രൂപങ്ങള്‍

കടന്നുവന്ന ജന്മാന്തരങ്ങളിലേക്ക് ഒരു തിരിഞ്ഞു നടത്തത്തിനു തയാറെടുക്കുകയായിരുന്നു സരിന്‍. ചുവടളന്നു കൂടെ നടക്കാനോ തളര്‍ച്ചയില്‍ താങ്ങാകാനോ ഉണര്‍വ്വില്‍ ഉമ്മവെച്ചുയിരോടു ചേര്‍ത്തുവെയ്ക്കാനോ ആരുമില്ലെന്ന തോന്നല്‍ അവനില്‍ ഊന്നി നിന്ന വേരുകളെ ഉലച്ചുകൊണ്ടിരുന്നു. അന്തര്‍ഗ്ഗതങ്ങളിലും ആത്മാവിലും ഒരു …

മാറ്റിനി

ഊണിന് ശേഷമുളള ഉച്ചമയക്കം ചില ഡോക്ടർമാരെ പോലെ അയാൾക്കും നിർബന്ധമാണ്. പ്രവാസിയായിരുന്ന നാൾ തൊട്ടെയുള്ള ശീലമാണ്.നാട്ടിൽ വന്നിട്ടും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലമാറ്റിനിക്ക് പോകുന്നേരം അയാൾ പറഞ്ഞിരുന്നു.“സിനിമ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ ഉറങ്ങും കെട്ടോ…”“ഞാൻ നിങ്ങളുടെ …

രണ്ട് മിനിക്കഥകൾ

ഭാഗ്യംനീണ്ട നാളത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ അയാൾക്ക് ഒറ്റ വിചാരം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എങ്ങിനെയും ഒരു ബിസിനസ് തുടങ്ങണം. അതിനായി തന്റെ തൊഴിൽ മേഖല തന്നെ അയാൾ തെരഞ്ഞെടുത്തു. നഗരത്തിലെ വാടക …

പീതസാഗരം

രാധിക ഇടനാഴിയിലെ കാലൊച്ചകൾക്ക്‌ കാതോർത്തു. കാത്തിരുപ്പിന്റെ വിരസതയ്ക്ക് വിരാമമിടുന്ന നിമിഷങ്ങളിലേക്ക് നീങ്ങുന്ന ഘടികാരസൂചികളിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.ഫ്ലാറ്റിനുള്ളിൽ കൂട്ടിലടച്ച കിളിയെപ്പോലെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്ര കടന്ന് പോയി. ഒറ്റപ്പെടുന്ന പകലുകൾ അവൾക്കിപ്പോൾ പരിചയമായിക്കഴിഞ്ഞു. …

ആകാശ വിതാനത്തിന്റെ നിഴല്‍

ആകാശത്തിന് നേര്‍ക്ക് ഉയര്‍ന്നു നില്‍ക്കുന്ന മല എനിക്കെന്നും അത്ഭുതമായിരുന്നു. കുട്ടിക്കാലത്ത് ഗ്രാമവാസികള്‍ പറയുന്ന കഥ കേട്ട് ഞാന്‍ പേടിച്ചിട്ടുണ്ട്. കാട് പൂക്കുമ്പോള്‍ മലയില്‍ മലമ്പൂതങ്ങളുടെ പാട്ട് കേള്‍ക്കും. ചില കാലങ്ങളില്‍ അര്‍ദ്ധരാത്രിക്ക് മലമുകളില്‍ തീയാളും. …

റംകട്ടൻ

ടിവിയിലെ സന്ധ്യാനേരത്തെ സീരിയല്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍നിന്നും ഒന്ന് മൂത്രമൊഴിക്കാന്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് തെക്കേലെ സരോജിനിഅമ്മൂമ്മയുടെ വീട്ടില്‍ തീയുടെയും പുകയുടെയും പെരുംവിളയാട്ടം കണ്ട് സുകു ഞെട്ടിയത് .എട്ട് മണിയായിട്ടുണ്ടാകും അപ്പോള്‍. അങ്ങേലെ വീട് കത്തുന്നേന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് …

കാവ്യനീതി

ഉച്ചിയില്‍കത്തുന്ന വെയിലിന്റെതിളക്കത്തില്‍ നിന്ന്ഇളംതിണ്ണയിലേക്കു കയറുമ്പോള്‍ സത്യജിത്തിന്റെകണ്ണിലാകെഇരുട്ടുമാത്രമായിരുന്നു. പുറത്തെ വെയിലിന് അത്ര ശക്തിയാണ്. ഒരല്പ നേരം കണ്ണടച്ചു നിന്നാലേ മുന്നിലുളള വസ്തുക്കളെ കാണാനാവൂ..അതുവരെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു ദൃശ്യവുമില്ല, നിറവുമില്ല, ഇരുണ്ട ശൂന്യത മാത്രം! ഒരു …

തീർത്ഥക്കരെ

അപ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. തെരുവില്‍ മങ്ങിക്കത്തുന്ന വഴിവിളക്കിന്റെ താഴെ നിന്ന് ഒരു കിഴവന്‍ നിസ്സഹായതയോടെ ചുറ്റും നോക്കുകയായിരുന്നു. എണ്‍പതു വയസ്സുണ്ടാകും കിഴവന്. കാഴ്ചയില്‍ അനേകം ജന്മങ്ങളുടെ ദൂരം കടന്നുവരുന്ന ഒരാളെപ്പെലെയുണ്ട് അയാള്‍. …

Scroll to top
Close
Browse Categories