ശില്പം
വക്കുകളും ചായങ്ങളുംമഴയും മണ്ണും പോലെയാണ്.അവയൊന്നു ചേര്‍ന്ന്കവിതയും ചിത്രവുമാകുന്നു. വാക്കുകള്‍ തൂലികത്തുമ്പിലൂടെകവിതയായ് കടലാസ്സിലേക്ക്-പിറന്നു വീണ്, ചുവരിലെ-ച്ചിത്രത്തെനോക്കി,കണ്ണ് ചിമ്മിക്കൊണ്ടിരുന്നു.നാക്ക് നുണഞ്ഞ്‌കൊണ്ടിരുന്നു. ചായം നുണഞ്ഞ ബ്രഷ്ചുവരിനെയുമ്മവെച്ച്ചിത്രമായുണരുന്നത്-കണ്ട കവിത, കോരി-ത്തരിച്ച് മൊട്ടിട്ടു. കവിത കടലാസ്സീന്നുംചിത്രം ചുവരീന്നുമിറങ്ങിപ്രപഞ്ച താളത്തിനൊപ്പമൊഴുകികണ്‍കുളിരുന്ന നൃത്തമായ്. ദേവചലനംഹൃദയസ്‌ഫോടനമായ്തണുത്തുറഞ്ഞ്കടലിലും …


