ഭൂമി

എവിടെയും മധുരം
പരുവപ്പെടുന്നു
എവിടെയും നിറങ്ങൾ
കൊണ്ടലങ്കരിക്കുന്നു

അൽപ്പം കയ്പ്
ഇലയുടെ മൂലയിൽ ഉണ്ട്
രുചിച്ചിട്ടില്ലേ
കാരുണ്യ വർഷത്തിനിടയിലെ
കരുതൽ കരുത്ത്‌

മാറ്റമേയുള്ളൂ
മരണമില്ല
മനസ്സിൽ വായിച്ചാൽ
ജ്ഞാനം ലഭിക്കും

തെറ്റി നടക്കുന്ന വഴിയിൽ
കസ്തൂരി മാൻ
തെളിവ് നൽകും
മണം പരത്തും

“പൂ പോലെ വേണം നടക്കാൻ”
പഴമയിൽ പഴഞ്ചൊല്ലുണ്ട്

9446971133

Author

Scroll to top
Close
Browse Categories