യോഗം ഭാരവാഹികൾക്ക് അയോഗ്യത ഇല്ല

2009 മുതൽ 2019 വരെയുള്ള കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒറിജിനൽ രേഖകൾ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഹൈക്കോടതിയുടെ കൈവശമായിരുന്നു. അതിനാൽ വാർഷിക റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാതിരുന്നത് ബോധപൂർവമല്ലെന്നും ആ കാലതാമസം ന്യായമാണെന്നും കോടതി വിലയിരുത്തി. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം ഏറ്റെടുക്കാൻ സർക്കാർ താൽക്കാലിക ബോർഡിനെ നിയമിക്കണം എന്ന നിർദ്ദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതും ശ്രദ്ധേയമായി. നിലവിലെ ഭരണസമിതിക്ക് തന്നെ ഭരണം തുടരാമെന്ന് കോടതി നിരീക്ഷിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികൾക്ക് അയോഗ്യത ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഭാരവാഹികൾക്ക് തൽസ്ഥാനത്ത് തുടരാൻ കോടതി അനുമതി നൽകി. യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയും യോഗം ഡയറക്ടർ ബോർഡിൽ നിന്ന് അയോഗ്യരാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തതോടെ ഇതു സംബന്ധിച്ച് ഉയർന്ന ആശങ്കക്ക് വിരാമമായി. യോഗത്തിന്റെ പ്രവർത്തനം അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടവർക്കുള്ള മറുപടിയായി മാറി, ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ

യോഗവും വെള്ളാപ്പള്ളി നടേശനും തുഷാറും നൽകിയ അപ്പീലുകൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. അപ്പീലുകളിൽ ജൂണിൽ വിശദ വാദം കേൾക്കും. അപ്പീൽ ഹർജിക്കാർ ഉൾപ്പെടെയുള്ളവർ ഡയറക്ടർമാരായി തുടരുന്നത് കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. യോഗത്തിന്റെ വരവ്, ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് പറഞ്ഞാണ് കമ്പനി നിയമ പ്രകാരം സിംഗിൾ ബഞ്ച് വെള്ളാപ്പള്ളിയെ അടക്കം അയോഗ്യരാക്കിയത്. ഇവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡി.ഐ.എൻ – ഡിൻ) ഇല്ലെന്നതും അയോഗ്യതക്ക് കാരണമായി ചൂണ്ടിക്കാട്ടി. എന്നാൽ കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം 2020 ൽ മുൻ വർഷങ്ങളിലെ കണക്കുകൾ ഒരുമിച്ച് സമർപ്പിച്ച് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ അംഗീകാരം നേടിയെന്ന വാദവും തങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ‘ഡിൻ’ ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇനിയും ഇത് നൽകി തുടങ്ങിയിട്ടില്ലെന്നും യോഗം ഭാരവാഹികൾ ബോധിപ്പിച്ചതും സിംഗിൾ ബെഞ്ച് പരിഗണിച്ചിരുന്നില്ല.എന്നാൽ ഈ വാദങ്ങളിൽ പ്രഥമ ദൃഷ്ട്യാ വസ്തുത ഉണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിലെ കാലതാമസം രജിസ്ട്രേഷൻ ഐ. ജി അംഗീകരിച്ചതാണ്. വിവിധ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് യോഗത്തിന്റെ രേഖകൾ 2009 -2019 കാലയളവിൽ ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നു. അതിനാലാണ് സമയ പരിധിയിൽ ഐ.ജി ഇളവനുവദിച്ചത്. സമയം നീട്ടി നൽകിയതിന് മതിയായ ന്യായീകരണമുണ്ട്. ഐ.ജി യുടെ ഉത്തരവ് ചോദ്യം ചെയ്താണ് എതിർകക്ഷികൾ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.

വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി

ഇതുമായി ബന്ധപ്പെട്ട പരിമിതമായ വിഷയങ്ങളിലാണ് അപ്പീലിൽ തീർപ്പ് കൽപ്പിക്കാനുള്ളതെന്നും വ്യക്തമാക്കിയാണ് ഡയറക്ടർമാർക്ക് തുടരാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. സംസ്ഥാന ഡിൻ നേടാൻ നിർവാഹമില്ലെന്ന വാദവും പ്രഥമ ദൃഷ്ട്യാ നില നിൽക്കും. അതിനുള്ള ചട്ടം രൂപീകരിച്ചിട്ടില്ലെന്ന് ഐ. ജി യുടെ ഉത്തരവിലുണ്ട്. അതിന്റെ പേരിൽ യോഗം ഡയറക്ടർമാരെ കുറ്റപ്പെടുത്താനാകില്ലെന്നും ഇവർക്കെല്ലാം കേന്ദ്ര ഡിൻ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
2026 മാർച്ച് 23 ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ സുപ്രധാനമായ വസ്തുതകൾ ഇവയാണ്.

  • വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വരും വരെ ഭാരവാഹികൾക്ക് തൽസ്ഥാനങ്ങളിൽ തുടരാം.
  • കേന്ദ്ര സർക്കാർ നൽകിയ സാധുവായ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (DIN) ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേരള നോൺ-ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം പ്രത്യേകമായി ഡി.ഐ.എൻ രജിസ്റ്റർ ചെയ്യാനുള്ള ചട്ടങ്ങൾ സംസ്ഥാന സർക്കാർ ഇതുവരെ രൂപീകരിച്ചിട്ടില്ലാത്തതിനാൽ, നിലവിലുള്ള നമ്പറുകൾ അസാധുവാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
  • 2009 മുതൽ 2019 വരെയുള്ള കാലയളവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ഒറിജിനൽ രേഖകൾ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഹൈക്കോടതിയുടെ കൈവശമായിരുന്നു. അതിനാൽ വാർഷിക റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാൻ കഴിയാതിരുന്നത് ബോധപൂർവമല്ലെന്നും ആ കാലതാമസം ന്യായമാണെന്നും കോടതി വിലയിരുത്തി.
    ഒരു കമ്പനിയുടെ ഡയറക്ടർമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാധാരണയായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ആണ് പരിഗണിക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ റിട്ട് ഹർജിയിലൂടെ ഹൈക്കോടതി നേരിട്ട് ഇടപെടുന്നത് ശരിയാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ഡിവിഷൻ ബെഞ്ച് സൂചിപ്പിച്ചു.
  • സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം ഏറ്റെടുക്കാൻ സർക്കാർ താൽക്കാലിക ബോർഡിനെ നിയമിക്കണം എന്ന നിർദ്ദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതും ശ്രദ്ധേയമായി. നിലവിലെ ഭരണസമിതിക്ക് തന്നെ ഭരണം തുടരാമെന്ന് കോടതി നിരീക്ഷിച്ചു.
ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്

ശിവഗിരി ധർമ്മസംഘം
ട്രസ്റ്റ് പ്രസിഡന്റിനെതിരെ പ്രതിഷേധം

എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെയും മറ്റു ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രസ്താവന നടത്തിയ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദക്കെതിരെ യോഗം പ്രവർത്തകർ ശക്തിയായി പ്രതിഷേധിച്ചു. എസ്.എൻ.ഡി.പി യോഗം ആൾക്കൂട്ടം മാത്രമായെന്നും ശ്രീ നാരായണ ഗുരുദർശനം പ്രാവർത്തികമാക്കാൻ കാര്യമായ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നുമുള്ള സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വില കുറഞ്ഞതും അനവസരത്തിലുള്ളതുമാണെന്ന വികാരമാണ് യോഗം പ്രവർത്തകരുടേത്. വഹിക്കുന്ന സ്ഥാനത്തിനു ചേർന്ന അഭിപ്രായമല്ല സ്വാമിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിവാദ പ്രസ്താവനയിലൂടെ സ്വാമി അപഹാസ്യനായെന്നും വിവിധ എസ്.എൻ.ഡി.പി യൂണിയനുകൾ പ്രതിഷേധ യോഗം ചേർന്ന് അഭിപ്രായം രേഖപ്പെടുത്തി. സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി മഠത്തിലെ മറ്റു സന്യാസിവര്യന്മാർ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സന്യാസിമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ പരസ്യ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യാറില്ല. എന്നാൽ സ്വാമി സച്ചിദാനന്ദ കോൺഗ്രസ് വക്താവിനെപ്പോലെ നടത്തിയ ഇടപെടലും വിവാദമായിരുന്നു. അടുത്തിടെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഈഴവ സമുദായത്തിൽ പെട്ടവർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ സ്ഥാനാർത്ഥികളാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തും നൽകി. ആവശ്യം പരിഗണിക്കുമെന്നുറപ്പ് നൽകിപ്പോയ രാഹുൽ ഗാന്ധി സ്വാമി സച്ചിദാനന്ദയുടെ ആവശ്യം പാടെ തള്ളുകയായിരുന്നു. സ്വാമി നിർദേശിച്ച ഒരാൾക്ക് പോലും കോൺഗ്രസ് സീറ്റ് നൽകിയില്ല.

സ്വാമി സച്ചിദാനന്ദയുടെ ഈ രാഷ്ട്രീയ ഇടപെടലിനെതിരെ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ശിവഗിരി മഠത്തിന് രാഷ്ട്രീയ മില്ലെന്നും ഏതെങ്കിലും പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണെന്ന് പറഞ്ഞ് സ്വാമി സച്ചിദാനന്ദയെ തള്ളിപ്പറയുകയും ചെയ്തു. സച്ചിദാനന്ദ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശിവഗിരി ധർമ്മസംഘത്തിന്റേതല്ലെന്നും സ്വാമി ശുഭാംഗാനന്ദ വ്യക്തമാക്കുകയും ചെയ്തു.
ശിവഗിരി സന്ദർശിച്ച മഹാത്മാ ഗാന്ധിയുമായി ശ്രീ നാരായണ ഗുരു നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷം കൊല്ലത്ത് നടത്തിയതിനെതിരെയും ശിവഗിരി മഠത്തിനെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്ത പരിപാടി കോൺഗ്രസ് പാർട്ടി പരിപാടി ആയെന്ന വിമർശനമാണുയർന്നത്.

Author

127 Views
Scroll to top
Close
Browse Categories