സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണ
സെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. ഒരു വർഷത്തെ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.

റീ പാക്കിംഗ് യൂണിറ്റുകൾ ,ഭവന നിർമ്മിത ഉൽപ്പന്നങ്ങളായ അച്ചാർ, മുളകുപൊടി, അരിപ്പൊടികൾ, ഗോതമ്പുപൊടി ,നാടൻ പലഹാരങ്ങൾ, കാറ്ററിംഗ് സർവീസുകൾ, നാടിന് ആവശ്യമുള്ള വിവിധതരം ലേബർ വർക്കുകൾ ,നോട്ടുബുക്ക് നിർമ്മാണം തുടങ്ങി 50 ലക്ഷം രൂപയുടെ ടേൺ ഓവർ പ്രതീക്ഷിച്ചുകൊണ്ടുള്ള വിവിധ പദ്ധതികളാണ് രൂപീകരിച്ചിട്ടുള്ളത്. തനതായി സംരംഭം ആരംഭിക്കുമ്പോൾ അതിലെ ഉൽപ്പന്നങ്ങൾ വനിത സെല്ലിലൂടെ വിറ്റഴിക്കുവാനും ധാരണയായി.
അരൂർ മേഖലയിലെ പന്ത്രണ്ടായിരം വീടുകളിൽ വനിതാ സെല്ലുകൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ ഗുണമേന്മയുള്ള അവശ്യവസ്തുക്കൾ ഉപയോഗിക്കുന്നത് വഴി മായം കലരാത്ത ശുദ്ധമായ വസ്തുക്കൾ മിതമായ നിരക്കിൽ നൽകുവാൻ സാധിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മേഖലാ കൺവീനർ ടി അനിയപ്പൻ പറഞ്ഞു. മേഖല ചെയർമാൻ വി പി ത്രിദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡൻറ് ഗംഗാ ഹർഷൻ സ്വാഗതം പറഞ്ഞു. മേഖല വൈസ് ചെയർമാൻ വി.എ സിദ്ധാർത്ഥൻ സംസാരിച്ചു. മേഖല കമ്മിറ്റി അംഗം ടി. സത്യൻ നന്ദി പറഞ്ഞു.

Author

Scroll to top
Close
Browse Categories