വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ സി.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ബിയോജ്ബാബു മുഖ്യാതിഥിയായി. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, സ്‌കൂള്‍ അസി. മാനേജര്‍ പി.എസ്. ജയരാജ്, ഡി. ബാബു, സി.വി. ശ്രീജിത്ത്, കെ.ബി. സുഭാഷ്, എം.എസ്. പ്രീതി, സി.കെ ബിജു, കെ.വി. സാഹി എന്നിവര്‍ സംസാരിച്ചു. പുല്ലംകുളം ശ്രീനാരായണഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇന്ദുഅമൃതരാജ് അദ്ധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ പി.എസ്. ഹരിദാസ്, ജലജ രവീന്ദ്രന്‍, കെ.ജി. ഹരിദാസന്‍, വി.ജി. ബിജുമോള്‍, പി.പി. രേഖ, പി.ആര്‍. സന്തോഷ്‌കുമാര്‍, എസ്.എസ്. ജ്യോതി, ടി.ജെ. ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു.






