കാരണം

ജന്മനാ,
മരാസ്മസ് ബാധിച്ച പേഴ്സിൽനിന്നും
അവസാനത്തെ തുട്ടും പടിയിറങ്ങി.

കഴിഞ്ഞുപോയത്,
ആഘോഷമില്ലാത്ത,
ചെലവുകളുടെ ഒരു ഘോഷയാത്രയായിരുന്നു.
വരാനിരിക്കുന്നത്,
അതിലും കൂടുതലോ കുറവോ?
അറിയില്ല!

എന്നിരിക്കിലും,
എന്നും കാണുന്ന,
‘സ്വർഗ്ഗത്തിലുള്ള പണമരങ്ങളിലെ
ഒന്നിൽനിന്നും
ഒരു വിത്ത്
എന്റെ മുറ്റത്തൊരിക്കൽ വീഴും’
എന്ന
ദിവാസ്വപ്നത്തിന്റെ പറക്കുന്ന പരവതാനി
മടക്കിവെയ്ക്കാൻ
ഞാൻ ഉദ്ദേശിക്കുന്നില്ല.

കാരണം,
സൂര്യാസ്തമയത്തിനു മുൻപ്,
എനിക്കൊന്നു വിശ്രമിക്കേണ്ടതുണ്ട്. 9446 761 243

Author

113 Views
Scroll to top
Close
Browse Categories