കാരണം
ജന്മനാ,മരാസ്മസ് ബാധിച്ച പേഴ്സിൽനിന്നുംഅവസാനത്തെ തുട്ടും പടിയിറങ്ങി. കഴിഞ്ഞുപോയത്,ആഘോഷമില്ലാത്ത,ചെലവുകളുടെ ഒരു ഘോഷയാത്രയായിരുന്നു.വരാനിരിക്കുന്നത്,അതിലും കൂടുതലോ കുറവോ?അറിയില്ല! എന്നിരിക്കിലും,എന്നും കാണുന്ന,‘സ്വർഗ്ഗത്തിലുള്ള പണമരങ്ങളിലെഒന്നിൽനിന്നുംഒരു വിത്ത്എന്റെ മുറ്റത്തൊരിക്കൽ വീഴും’എന്നദിവാസ്വപ്നത്തിന്റെ പറക്കുന്ന പരവതാനിമടക്കിവെയ്ക്കാൻഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം,സൂര്യാസ്തമയത്തിനു മുൻപ്,എനിക്കൊന്നു വിശ്രമിക്കേണ്ടതുണ്ട്. 9446 761 243


