ഉന്നതവിജയം നേടിയവർക്ക് അനുമോദനവും പഠനോപകരണ വിതരണവും

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി തലത്തിൽ ഉന്നതവിജയം നേടിയവർക്കും അനുമോദനവും നേഴ്സറി മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ എസ് രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ്‌ ശാന്തി അധ്യക്ഷത വഹിച്ചു. ആർ.ശങ്കർ മേഖല ചെയർമാൻ അഡ്വ. ജയൻ പി.ഡി, ഡോ.പൽപ്പു മേഖല കൺവീനർ സുഭാഷ് മേപ്രശ്ശേരിൽ, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ്‌ ഗോപൻ, കൺവീനർ സന്തോഷ്‌ കുമാർ, ബിന്ദു. ജി, യൂത്ത് മൂവ്മെൻ്റ് കൺവീനർ ഹരിലാൽ കാവിലേത്ത്, യൂണിയൻ സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽമുറി, സൈബർ സേനാ കൺവീനർ രജിത്ത് കുമാർ , അഡ്വ.നിഷാദ് തുടങ്ങിയവർ സംസാരിച്ചു .

Author

Scroll to top
Close
Browse Categories