കുട്ടനാട് യൂണിയനിൽ അനുമോദനവും പഠനോപകരണ വിതരണവും

കുട്ടനാട് :കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ ശാഖാ യോഗ അംഗങ്ങളുടെ മക്കളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിജയിച്ച കുട്ടികൾക്കും റാങ്ക് ജേതാക്കൾക്കും യൂണിയന്റെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ വൈസ് ചെയർമാൻ എംഡി ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ വച്ച് നടന്ന സമ്മേളനം യൂണിയൻ ചെയർമാൻ പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു.

യൂണിയൻ കൺവീനർ സന്തോഷ്ശാന്തി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി എസ് പ്രദീപ്കുമാർ, എം പി പ്രമോദ് ,എ കെ ഗോപിദാസ്, പി.ബി ദിലീപ് ,കെ കെ പൊന്നപ്പൻ, പോഷക സംഘടന ഭാരവാഹികളായ ടി. എസ് ഷിനു മോൻ,ബിജു തങ്കപ്പൻ അഭിഷേക് ടി. എസ്, ദർശന കവിരാജ്, സുധാ
രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Author

Scroll to top
Close
Browse Categories