കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ചൊവ്വാഴ്ചകളിലും അന്നദാനം

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ചൊവ്വാഴ്ചകളില്‍ ആരംഭിച്ച അന്നദാനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഇനി മുതല്‍ ചൊവ്വാഴ്ചകളിലും അന്നദാനം ഉണ്ടാകും. നിലവില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അന്നദാനം നടന്നുവന്നിരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കുമാരി മുരുകനാണ് അന്നദാനം വഴിപാടായി സമര്‍പ്പിച്ചത്. ചടങ്ങില്‍ ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി സി. എസ്. സ്വാമിനാഥന്‍, ജോയിന്റ് സെക്രട്ടറി ടി.കെ. അനില്‍ബാബു, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, ദേവസ്വം, സ്‌കൂള്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

148 Views
Scroll to top
Close
Browse Categories