കണിച്ചുകുളങ്ങര യൂണിയനിൽ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും

കണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. ദേവസ്വം ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതിനടേശൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ആര്യൻ ചള്ളിയിൽ സ്വാഗതം പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി. കെ. ധനേശൻ, സെക്രട്ടറി പി. എസ്. എൻ. ബാബു, ഇൻസ്പെക്ടിംഗ് ഓഫീസർ കെ. കെ. പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സഞ്ജു പോക്കാട്ട്, ബിനു പുതിയായിവെളി, വനിതാസംഘം പ്രസിഡന്റ് മോളി ഭദ്രസേനൻ, എന്നിവർ സംസാരിച്ചു
മോട്ടിവേഷൻ ക്ലാസ്സിന് പ്രമുഖ ട്രെയിനർ അനൂപ് വൈക്കവും, കരിയർ ഗൈഡൻസ് ക്ലാസ്സിന് ദൂരദർശൻ കരിയർ പോയിന്റ് പ്രോഗ്രാം അവതാരകൻ രതീഷ്കുമാറും നേതൃത്വം നൽകി. പ്രശസ്ത താരം സാജൻ പള്ളുരുത്തി നയിച്ച ‘ചിരി അരങ്ങും’, പുന്നപ്ര ജ്യോതികുമാർ അവതരിപ്പിച്ച നാടൻപാട്ടും പരിപാടിക്ക് മാറ്റുകൂട്ടി. വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ ചടങ്ങിന് നന്ദിപറഞ്ഞു.

Author

Scroll to top
Close
Browse Categories