ശൂന്യം

ശൂന്യമാംജീവിതം
അര്‍ത്ഥശൂന്യമാകവേ
വിലപിക്കാനല്ലയോ
വിധിക്കപ്പെട്ട ജീവിതം
വിലപ്പെട്ട സമയങ്ങള്‍
നഷ്ടമായ്തീരവേ
ബന്ധുവും ബന്ധുത്വവുമെല്ലാം
ബന്ധനത്തിലാകവേ
ആരുമേയില്ലീകൈപിടിക്കാന്‍
അന്ധതബാധിച്ചോയിന്നിവര്‍ക്ക്
ഉയിരുകൊടുത്തു വളര്‍ത്തിയ
ഉടയവരില്ലാത്തകാലം
കലികാലമെന്നേ പറയേണ്ടൂ
കലിയടങ്ങാത്തൊരു കാലം
പെറ്റമ്മയില്ലാതെ പോറ്റമ്മയായ്
നോവിന്റെ നെറുകയില്‍ സ്മരണകള്‍
ഇല്ലാപൊറുക്കില്ല മനസ്സാക്ഷികുത്തുകള്‍
ഇവിടെ മരിക്കട്ടെയവയൊക്കവേ
ജ്വാലാമുഖിയായ് തീരവേ ക്ഷണം
ജ്വലിക്കട്ടെ ജീവിത മൂല്യങ്ങള്‍
പ്രകാശമാകട്ടെ ശേഷിച്ച ജീവിതം
ആശ്വാസകിരണങ്ങള്‍ നാമ്പിടട്ടെ

Author

Scroll to top
Close
Browse Categories