ബോൺസായ്‌!

പച്ചപ്പും പൂവിടലും
അവസരോചിതമായി
വിളക്കിചേർത്ത,
ചുക്കി ചുളിവിലും
വൈകൃതമാകാത്ത
കാഴ്ച്ചകൾ കുറുകി
കൊഴുത്തുരുണ്ട
ഒറ്റത്തടിമേൽ
എത്ര മാത്രം
പരിപക്വമായാണ്
ഞാൻ പൂത്തുലയുന്നതെന്നോ

ഒറ്റ വേരുകൊണ്ട്
ഉദകക്രിയ നടപ്പിലാക്കിയ
എന്റെ പേരാണ്
ബോൺസായ്‌!

Author

147 Views
Scroll to top
Close
Browse Categories