അമ്പലപുരം ശാഖായോഗത്തിൻ്റെ വാർഷികപൊതുയോഗം

തലപ്പിള്ളി:യൂണിയൻ 1843-ാം നമ്പർ അമ്പലപുരം ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗവും, ഭരണസമിതി തെരെഞ്ഞെടുപ്പും തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. അമ്പലപുരം പ്രിയദർശിനി ഹാളിൽ വെച്ച് ശാഖാ പ്രസിഡന്റ് എൻ.കെ രഞ്ജിത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് എം.എസ് ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഈ വർഷത്തെ എസ്.എസ്. എൽ.സി ,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ട്രോഫിയും, 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കുമുള്ള പഠനോപകരണ കിറ്റും നൽകി. ഭാരവാഹികളായി എൻ.കെ രഞ്ജിത്ത് (പ്രസിഡന്റ്), എൻ.വി ദിലീപ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Author

Scroll to top
Close
Browse Categories