നെടുങ്കണ്ടം യൂണിയനിൽ അപ്പാർട്മെന്റിന്റെ ഉദ്ഘാടനം

നെടുങ്കണ്ടം: പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ പുതുതായി പണികഴിപ്പിച്ച അപ്പാർട്മെന്റിന്റെ ഉദ്ഘാടനവും ഏകദിന നേതൃത്വ ക്യാമ്പും യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കല്ലാർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പുതുതായി പണികഴിപ്പിച്ച 5 അപ്പാർട്മെന്റുകളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത്, യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യൂണിയൻ കൗൺസിലർ ജയൻ കല്ലാർ എന്നിവരും യൂണിയൻ ആസ്ഥാന മന്ദിരത്തിനു സ്ഥലം അനുവദിച്ചുതന്ന കല്ലോലിൽ പുഷ്പ്പനും കുടുംബവും ചേർന്നും നിർവഹിച്ചു.

ഉമാ മഹേശ്വര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം സേനാപതി വേണു എം.എൽ.എ നിർവഹിച്ചു. ശ്രേഷ്ഠമായ കൗമാരം എന്ന വിഷയത്തിൽ അനൂപ് വൈക്കവും, ശ്രീനാരായണ ധർമ്മം സാമൂഹ്യ ജീവിതത്തിൽ എന്ന വിഷയത്തിൽ സതീഷ് ഒ.എസും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോ.രമേശ്‌ ഉണ്ണികൃഷ്ണനും ക്ലാസുകൾ നയിച്ചു. രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് മാഷിന്റെ മുഖ്യ സാന്നിധ്യത്തിൽ യൂണിയൻ പോഷക സംഘടന ഭാരവാഹികൾ ,മുൻ വനിതാ സംഘം പ്രവർത്തകർ, ശാഖ യോഗം വനിതാ സംഘം, യൂത്ത് മൂവ്മെന്റ് എക്സിക്യൂട്ടീവ് അംഗങ്ങളും മുഴുവൻ കുമാരി കുമാര സംഘം പ്രവർത്തകരും സൈബർ സേന പ്രവർത്തകരും പങ്കെടുത്തു.

Author

Scroll to top
Close
Browse Categories