മോഹന്‍ലാലിന്റെ പഞ്ചാബിഹൗസ്

സൂപ്പര്‍താരം മോഹന്‍ലാലിന്റെ പഞ്ചാബി നൃത്തം സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. രാജസ്ഥാനില്‍ നടന്ന വിവാഹചടങ്ങില്‍ ബോളിവുഡ് താരം അക്ഷയകുമാറുമൊത്താണ് മോഹന്‍ലാല്‍ തകര്‍ത്താടിയത്. നടന്‍ പൃഥിരാജും ഡാന്‍സിന്റെ കാര്യത്തില്‍ മോശമായില്ല. ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ. മാധവന്റെ മകന്‍ ഗൗതമിന്റെ രാജസ്ഥാനിൽ നടന്ന വിവാഹ സല്‍ക്കാരത്തിലാണ് പഞ്ചാബിനൃത്തം അരങ്ങേറിയത്. മോഹന്‍ലാല്‍ നായകനായി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടെ വാലിബ’ന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ കോഴിക്കോട് നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ സമയം കണ്ടെത്തി.

Author

164 Views
Scroll to top
Close
Browse Categories