എവിടെയാണ് പ്രശാന്ത്?

രാഷ്ട്രീയമായി ഒറ്റപ്പെട്ടു പോയ വൃദ്ധന്റെ ജല്പനങ്ങള്‍ മാത്രമെന്ന് പ്രശാന്തും പറയുന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും കടുത്ത വാക്‌പോരിലാണ്. തന്നെ ജെ ഡിയു വില്‍ ചേരാന്‍ മുഖ്യമന്ത്രി ക്ഷണിച്ചുവെന്ന് പ്രശാന്ത്. എന്നാല്‍ ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടെന്ന് നിധീഷ്‌കുമാര്‍. മാത്രമല്ല പ്രശാന്ത് ഇപ്പോള്‍ ബിജെപിയുമായി ‘സഹവാസത്തിലാണെന്ന് മുഖ്യമന്ത്രിക്ക് പരാതിയുണ്ട്. എന്നാൽ ബി.ജെ. പി സഖ്യം വിട്ടശേഷം രാഷ്ട്രീയമായി ഒറ്റപ്പെട്ടു പോയ വൃദ്ധന്റെ ജല്പനങ്ങള്‍ മാത്രമെന്ന് പ്രശാന്തും പറയുന്നു.

Author

79 Views
Scroll to top
Close
Browse Categories