ഹിമാലയം കീഴടക്കാന്‍ മഞ്ജു

ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാനൊരുങ്ങുകയാണ് സൂപ്പര്‍താരം മഞ്ജുവാര്യര്‍. ഹിമാലയം കീഴടക്കലാണ് ലക്ഷ്യം. നേരത്തെ സൂപ്പര്‍താരം ലഡാക്കിലേക്ക് സഞ്ചരിച്ചതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലഡാക്കില്‍ നിന്ന് തിരിച്ച് നേരെ കാക്കനാട് വന്ന് ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കി. കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് നേരത്തെയുണ്ട്. റേഞ്ച് റോവര്‍, മാരുതി ബെലാനോ എന്നീ ആഡംബര കാറുകള്‍ സ്വന്തമായുള്ള മഞ്ജു കഴിഞ്ഞവര്‍ഷം ഒരു ഇലക്ട്രിക് കാറും വാങ്ങിയിരുന്നു. 25ലക്ഷം മുതല്‍ ഒരു കോടിവരെയാണ് ബി.എം.ഡബ്ലിയു ബൈക്കിന്റെ ശരാശരി വില.

Author

152 Views
Scroll to top
Close
Browse Categories