തിരുത്തിപറമ്പ് ശാഖയില്‍ വിശേഷാല്‍ പൊതുയോഗം

കൊടകര : കൊടകര യൂണിയന്‍ 3348 നമ്പര്‍ തിരുത്തിപറമ്പ് ശാഖയില്‍ വിശേഷാല്‍ പൊതുയോഗം നടത്തി. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കല്ലിങ്ങപ്പുറം രാഘവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശാഖ സെക്രട്ടറി മിനി ഷാജു സ്വാഗതം പറഞ്ഞു. മയക്കുമരുന്നിന്റെ ബോധവത്ക്കരണ ക്ലാസ്സുകള്‍ ശാഖയില്‍ നടത്താന്‍ തീരുമാനിച്ചു. യൂണിയന്‍ യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍, യൂണിയന്‍ കൗണ്‍സിലര്‍ സുരേന്ദ്രന്‍ കെ.ജി, വനിതാസംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, ശാഖ വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, മൈക്രോ സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Author

113 Views
Scroll to top
Close
Browse Categories