തണ്ണീർമുക്കത്ത് സമാധി ദിനചാരണം

തണ്ണീർമുക്കം: മഹാസമാധി ദിനാചരണ കമ്മറ്റി നടത്തിയ സമാധി ദിനചാരണം മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈക്കോടതി ജസ്റ്റിസ്‌ പി.എം മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസർ കെ.വി. തോമസ് മുഖ്യാതിഥിയായിരുന്നു. . മുൻ എംപി എ.എം ആരീഫ് സമാധി സന്ദേശം നൽകി. ജില്ലാ ജഡ്ജി ലംബോധരൻ അരി വിതരണവും, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ ഷാജിമോഹൻ വസ്ത്ര വിതരണവും യോഗം മുൻ വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ പഠനോപകരണ വിതരണവും നടത്തി.തുടർന്ന് എഴുത്തുകാരി നിർമല സുദർശനൻ ക്വിസ് മത്സരം നടത്തി. സമ്മേളനത്തിന് മുന്നോടിയായി പ്രഭാഷകൻ വി.കെ സുരേഷ് ബാബുവിന്റെ പ്രഭാഷണവും നടന്നു. ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, സി.പി. ബോസ് ലാൽ, ബേബി തോമസ്, ജിഷ മോൾ ബാലൻ എന്നിവർ സംസാരിച്ചു.

Author

54 Views
Scroll to top
Close
Browse Categories