പൂത്തോട്ടയിൽ മഹാസമാധി

പൂത്തോട്ട: 1103-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു.
യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, ശാഖാ യോഗം പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ, അഡ്വൈസർ ഇ.എൻ.മണിയപ്പൻ, സെക്രട്ടറി കെ. കെ അരുൺകാന്ത്, വൈസ് പ്രസിഡന്റ് അനില ടീച്ചർ, യൂണിയൻ കമ്മറ്റി അംഗം അഭിലാഷ് കൊല്ലംപറമ്പിൽ, കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സുനിൽ പള്ളിക്കൽ ഗുരുദർശന സാധനായജഞം നയിച്ചു.. ടി.ഇ.പരമേശ്വരൻ മാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തി. മഹാസമാധി പൂജയ്ക്ക് ക്ഷേത്രം ശാന്തി പി.പി. സജീവൻ ശാന്തി മുഖ്യകാർമ്മികത്വം നൽകി.

Author

119 Views
Scroll to top
Close
Browse Categories