കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവാഹയജ്ഞം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടക്കുന്ന പ്രഥമ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷിന്നല്‍കി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ വെള്ളാപ്പള്ളി, എസ്.എന്‍.ഡി.പി യോഗം പാണാവള്ളി യൂണിയന്‍ ചെയര്‍മാന്‍ കെ.എല്‍. അശോകന്‍, ദേവസ്വം കമ്മിറ്റി അംഗങ്ങളായ ടി.കെ. അനില്‍ബാബു, പി. പ്രകാശന്‍, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, വൈക്കം യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ.

Author

135 Views
Scroll to top
Close
Browse Categories