കായിക ഇനങ്ങളുടെ പരിശീലനം ഊര്‍ജ്ജസ്വലത സൃഷ്ടിക്കും

ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന് ശ്രീനാരായണ കോളേജുകളുടെ ഓള്‍ കേരള ഇന്റര്‍സോണ്‍ ക്രിക്കറ്റ് മത്സരത്തിലെ വിജയികള്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം.

കൊല്ലം: കായിക ഇനങ്ങളുടെ പരിശീലനം കൂടുതല്‍ ഊര്‍ജ്ജസ്വലത സൃഷ്ടിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന, ശ്രീനാരായണകോളേജുകളുടെ ഓള്‍കേരള ഇന്റര്‍സോണ്‍ ക്രിക്കറ്റ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തില്‍ ഷൊര്‍ണ്ണൂര്‍ എസ്.എന്‍. കോളേജ് ചാമ്പ്യന്മാരായി. ചാത്തന്നൂര്‍ എസ്.എന്‍. കോളേജ് ഫസ്റ്റ് റണ്ണര്‍അപ്പും ചേര്‍ത്തല എസ്.എന്‍. കോളേജ് സെക്കന്‍ഡ് റണ്ണര്‍അപ്പുമായി. ഷൊര്‍ണ്ണൂര്‍ എസ്.എന്‍. കോളേജിലെ നജീം യൂനീസാണ് മാന്‍ ഓഫ് ദി മാച്ച്. ബെസ്റ്റ് ബാറ്റര്‍ – അനീഷ്‌രാജപ്പന്‍ (എസ്.എന്‍. കോളേജ് ഷൊര്‍ണ്ണൂര്‍), ബെസ്റ്റ് ബൗളര്‍-അമല്‍രാജ് (എസ്.എന്‍. കോളേജ്, ചാത്തന്നൂര്‍) ബെസ്റ്റ്ഫീല്‍ഡര്‍ – ഡോ. കിരണ്‍മോഹന്‍ (എസ്.എന്‍.കോളേജ്, ചാത്തന്നൂര്‍), ബെസ്റ്റ്ക്യാച്ച്-മണികണ്ഠപ്രസാദ് (എസ്.എന്‍. കോളേജ്, ചാത്തന്നൂര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല എസ്.എന്‍. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിന്ദു, ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി. രജിമോന്‍, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, സെക്രട്ടറി ഡോ. ആര്‍.വി. സുമേഷ്, ട്രഷറര്‍ ടി. തങ്കം, എസ്.സി.ആര്‍.സി. കൊല്ലം ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ഷീബ, സംസ്ഥാന കമ്മിറ്റി അംഗം സുധീപ് പി. ദാസ്, വിഷ്ണുരാജ് എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories