ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പം
കൊട്ടിയം: ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യര്‍ക്കും ലഭ്യമാക്കണമെന്ന നിര്‍ബന്ധമാണ് ഗുരുവിന്റെ ധര്‍മ്മ സങ്കല്‍പ്പത്തിലുണ്ടായിരുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പര്‍ എ ശാഖയുടെ ഭാഗമായി നിര്‍മ്മിച്ച നാരായണമഠത്തിന്റെയും സ്റ്റോര്‍ റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അദ്വൈത വേദാന്തമാണ് ഈ ധര്‍മ്മസങ്കല്പത്തിന്റെ പിന്നിലുള്ളത്. അദ്വൈത വേദാന്തത്തെ ജനകീയവത്കരിച്ച് മനുഷ്യനെ മനുഷ്യന് മുന്നില്‍ ഗുരു തുല്യരാക്കി. എന്നാല്‍ ഇന്ന് ഗുരു ദര്‍ശനങ്ങളില്‍ നിന്ന് എല്ലാവരും അകലുകയാണ്. നമ്മള് ഇന്നും ചിഹ്നം നോക്കി വോട്ടു ചെയ്യുന്നു. ജനസംഖ്യാനുപാതികമായി ഒന്നും ലഭിക്കുന്നില്ല. ഇനിയെങ്കിലും പുതിയ മുദ്രാവാക്യങ്ങള്‍ വേണം. നട്ടെല്ലും അഭിമാനബോധവും വേണം. ഇനിയും ആരുടെയും വാലാട്ടികളാവരുത്- വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രസിഡന്റ് പ്രകാശ് നടേശന് അദ്ധ്യക്ഷനായി. യോഗം കൊല്ലം യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്, യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാല്‍, മേഖല കണ്‍വീനര്‍ ഇരവിപുരം സജീന്, വാര്ഡ്മെമ്പര് സോണി അനില്‍കുമാര്‍, ശാഖാ വൈസ്പ്രസിഡന്റ് കുട്ടപ്പന് വടക്കേ പണയില്‍, ശാഖാ കമ്മിറ്റി അംഗങ്ങളായ എന്‍. അശോകന്, എല്‍. ഷാജി, ആര്.എസ്. കണ്ണന്, ഡി. പ്രകാശ്, എസ്. സനോജ്, സിന്ധുരമേശ്, ജോയിന്റ് കണ്‍വീനര്‍ ബിനുരാജന്‍ ചെപ്പള്ളി, വനിതാസംഘം പ്രസിഡന്റ് ലീന മോഹന്‍, സെക്രട്ടറി അമ്മിണി അനി, യൂത്ത്മൂവ്മെന്റ് നേതാക്കളായ ബിപിന്‍, വിഷ്ണു, കാജല്‍, അജിന്‍ലാല്‍, അരുണ്‍ലാല്‍, നാരായണന്, മിഥുന്, അശ്വിന് എന്നിവര്‍ സംസാരിച്ചു.
ശാഖാ സെക്രട്ടറി കെ.എസ്. സജു സ്വാഗതവും, കുട്ടപ്പന് പണയില്‍ നന്ദിയും പറഞ്ഞു. പ്രസന്നകുമാരി പ്രാര്‍ത്ഥന ചൊല്ലി. പൊതുസമ്മേളനത്തില്‍ എം.ബി.ബി.എസ്. നേടിയ കരിക്കട്ടഴികത്തില് ഡോ. ഗൗരി ഗിരീഷിനെയും രാധാമന്ദിരത്തില്‍ ഡോ. അഞ്ജനയെയും ഉത്രാടത്തില് ഡോ. രമ്യ സജുവിനെയും ശാഖാ മാനേജിംഗ് കമ്മിറ്റി അംഗവും നാരായണമഠം എന്‍ജിനീയറും എസ്.എന്‍. ട്രസ്റ്റ്സ് എന്‍ജിനിയറുമായ ആര്. എസ്. കണ്ണനെയും വെള്ളാപ്പള്ളി നടേശന് ആദരിച്ചു