മഹാഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന

അയോദ്ധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കുന്നതിന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയും മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ പ്രകാശ് ജാവദേക്കറും സുൽത്താൻ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ എത്തി.

സ്വാമി ഗുരുവരാനന്ദ സ്മൃതി മണ്ഡപത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലും പങ്കെടുത്തു. എസ് .എൻ. ഡി. പി യോഗം ദേവസ്വം സെക്രട്ടറിയും ബി ഡി ജെ എ സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരയാക്കണ്ടി സന്തോഷ്, ഉപാദ്ധ്യക്ഷൻമാരായ കെ.പത്മകുമാർ, എ.എൻ.അനുരാഗ്, പൈലി വാത്യാട്ട്, ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എസ്.ജ്യോതിസ്, പച്ചയിൽ സന്ദീപ്, മറ്റ് നേതാക്കളായ അനിരുദ്ധ് കാർത്തികേയൻ, ഷാജി ബത്തേരി, എബിൻ അമ്പാടി, കെ. അരവിന്ദാക്ഷൻ, ബാബുപൂതം പാറ, ഗിരി പാമ്പനാൽ, അജി ഇരിട്ടി, സുബ്രഹ്മണ്യൻ മലപ്പുറം, മോഹനൻ കൽപ്പറ്റ, ടി.അനിയപ്പൻ, അർജ്ജുൻ അരയാക്കണ്ടി, ജയേഷ് വടകര, ജിതേഷ് വിജയൻ കണ്ണൂർ, ഇ.മനീഷ് കണ്ണൂർ, നിർമ്മല അനിരുദ്ധൻ, സജി പുൽപ്പള്ളി, രാജീവ് മാടമ്പി തുടങ്ങിയവരും പങ്കെടുത്തു.

Author

135 Views
Scroll to top
Close
Browse Categories