ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം സമര്‍പ്പിച്ചു

എസ്.എന്‍.പുരം ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: എസ്.എന്‍.പുരം ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളാപ്പള്ളി നടേശന്‍ ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.

എസ്.എന്‍.ട്രസ്റ്റിനും എസ്.എന്‍.ഡി.പി യോഗത്തിനും വിദ്യാഭ്യാസ മേഖലയില്‍ അര്‍ഹിക്കുന്നത് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടായി. അതുവഴി പഠിക്കാനും പഠിപ്പിക്കാനും സമുദായത്തില്‍പ്പെട്ടവര്‍ക്ക് അവസരം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതിനടേശന്‍ ദീപപ്രകാശനം നടത്തി. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അനുമോദിച്ചു. എസ്എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍ അദ്ധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായി, ടെലിവിഷന്‍ താരം വിജയകുമാര്‍ വളവനാട്, പി.ടി.എ. പ്രസിഡന്റ് ടി.വി. ബൈജു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി. പ്രസന്നകുമാര്‍ സ്വാഗതവും പ്രഥമാദ്ധ്യാപിക ഒ.എച്ച് സീന നന്ദിയും പറഞ്ഞു.

Author

147 Views
Scroll to top
Close
Browse Categories