യോഗം ദൈവത്തിന്റെ കൈ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഏക സംഘടന

ശ്രീനാരായണഗുരുവെന്ന ദൈവത്തിന്റെ തൃക്കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ഏക സംഘടനയാണ് എസ്.എന്‍.ഡി.പി യോഗമെന്നും അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. ഈഴവ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചതെന്ന് ബൈലോയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അത്തരമൊരു സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമൂഹത്തിന്റെ കാര്യമല്ലാതെ മറ്റെന്താണ് പറയേണ്ടത്. കേരളത്തിലെ ജനസംഖ്യയിലെ മൂന്നിലൊന്ന് വരുന്ന ഈഴവ സമൂഹം സാമുദായികമായി സംഘടിക്കുമ്പോള്‍ എന്തിനാണ് ചിലരെല്ലാം ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Author

59 Views
Scroll to top
Close
Browse Categories