ഈഴവരില്‍ ചിലര്‍ സൂപ്പര്‍ ബ്രാഹ്മണരാകാന്‍ ശ്രമിക്കുന്നു

ഡോ.പല്പുവിന്റെ പ്രതിമ ചക്കാംപറമ്പ് ഡോ. പല്പു മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാള: ഈഴവരില്‍ ചിലര്‍ സൂപ്പര്‍ബ്രാഹ്മണരാകാന്‍ ശ്രമിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ഡോ. പല്പുവിന്റെ പ്രതിമ ചക്കാംപറമ്പ് ഡോ. പല്പു മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണം.

ഇല്ലാത്ത ആചാരങ്ങള്‍ ഉണ്ടാക്കി നമ്മളില്‍ ചിലര്‍ സൂപ്പര്‍ബ്രാഹ്മണരാകാന്‍ ശ്രമിക്കുന്നു. കേരളത്തിന് പുറത്ത് വേറൊരു സംസ്ഥാനത്തും ഇത്തരം ആചാരം ഇല്ല. ഇത് ഗുരുധര്‍മ്മത്തിന് എതിരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നോക്കാതെ വിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കണം. ജാതിയുടെ പേരിലാണ് ഡോക്ടര്‍ പല്പുവിന് ജനിച്ച നാട് ഉപേക്ഷിച്ച് അന്യ നാട്ടില്‍ ജോലിക്ക് പോകേണ്ട ഗതികേട് വന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആര്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ബെന്നിബഹനാന്‍ എം.പി., സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ., അഡ്വ. എ. ജയശങ്കര്‍, പി.കെ. സാബു, സി.ഡി. ശ്രീലാല്‍, രാജന്‍ബാബു, ശോഭനഗോകുല്‍നാഥ്, നിര്‍മല്‍ സി. പാത്താടന്‍, ജോര്‍ജ്ജ് ഊക്കന്‍, ജിയോ കൊടിയന്‍, എന്‍.എസ്. ലെനിന്‍, അഭിലാഷ്‌ മാസ്റ്റര്‍, ടി.പി. ബാലകൃഷ്ണന്‍, വി.എം. വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories