പള്ളിത്തോട്ടം 446-ാം നമ്പര്‍ ശാഖ കുടുംബയോഗം

കൊല്ലം: എസ്.എന്‍.ഡി.പി യോഗം പള്ളിത്തോട്ടം 446-ാം നമ്പര്‍ ശാഖയില്‍ നടന്ന കുടുംബയോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ കമ്മിറ്റി അംഗങ്ങളായ എസ്. ചന്ദ്രബാബു, എച്ച്. അജയകുമാര്‍, കെ. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശാഖാംഗം സൂര്യ എസ്. കുമാര്‍ ദൈവദശകം പ്രാര്‍ത്ഥന ചൊല്ലി. സെക്രട്ടറി എസ്. സഞ്ജീവ്കുമാര്‍ സ്വാഗതവും വൈസ്പ്രസിഡന്റ് ഡി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Author

106 Views
Scroll to top
Close
Browse Categories