പോണേക്കര ശാഖ കുടുംബ സംഗമം

കൊച്ചി: പോണേക്കര 163-ാം നമ്പര്‍ ശാഖയുടെ കുടുംബസംഗമം കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍. സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കണയന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ എം.ഡി. അഭിലാഷ്, ടി.ജെ വിനോദ് എംഎല്‍എ , കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍, ശാഖാ സെക്രട്ടറി കെ.എസ്. കാര്‍ത്തികേയന്‍, ജനറല്‍ കണ്‍വീനര്‍ കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ പ്രൊഫ. സ്വാമിനി നിത്യചിന്‍മയി പ്രഭാഷണം നടത്തി. തുടര്‍ന്ന് കലാമത്സരങ്ങൾ. പ്രതാപന്‍ ചേന്ദമംഗലം നയിക്കുന്ന സമൂഹപുഷ്പാഞ്ജലി . സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മുന്‍ഡയറക്ടര്‍ വി.ആര്‍. ജോഷി പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ലാലന്‍ മാസ്റ്റര്‍ നയിക്കുന്ന പ്രശ്‌നോത്തരി.വൈകീട്ട് സമാപന സമ്മേളനം സ്വാമി അചലാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് സംസാരിച്ചു. വിവിധ പ്രതിഭകളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളുടെ അവതരണം നടന്നു.






