കോട്ടയം യൂണിയന്റെ ‘ശാരദോത്സവം’

കോട്ടയം: പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ‘ശാരദോത്സവം’ സംഘടിപ്പിച്ചു.
ശാരദാപൂജ, മാതൃപൂജ, തൂലികാപൂജ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചടങ്ങുകൾ നാഗമ്പടം ശ്രീമഹാദേവക്ഷേത്ര സന്നിധാനത്തിൽ നടന്നു.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്രദീപപ്രോജ്വലനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹാഗുരുപൂജ, ശ്രീശാരദാമന്ത്രാർച്ചന, തൂലികാപൂജ എന്നിവയ്ക്ക് എം.എൻ. ഗോപാലൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ജിതിൻ ഗോപാൽ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരന്റെ നേതൃത്വത്തിൽ മാതൃപൂജയും പഠനക്ലാസ്സും നടന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമായി പൂജിച്ച നോട്ടുബുക്കും പേനയും വിതരണം ചെയ്തു. കോട്ടയം ടൗൺ ബി ശാഖാ പ്രസിഡന്റ് എസ്. ദേവരാജൻ പ്രോഗ്രാം കോർഡിനേറ്ററായിരുന്നു.






