പെൻഷൻകാർക്ക് മോട്ടിവേഷൻ ക്ലാസ്

ആലപ്പുഴ: അമ്പലപ്പുഴ യൂണിയൻ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പെൻഷൻകാർക്ക് മോട്ടിവേഷൻ ക്ലാസ് എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയിനർ , മോട്ടിവേഷണൽ സ്പീക്കർ അഡ്വ: എ. വി വാമൻകുമാർ ക്ലാസ് നയിച്ചു.
അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, യൂണിയൻ വൈസ് പ്രസിഡന്റ് ബി രഘുനാഥ്, എസ് എൻ പി സി പ്രസിഡന്റ് വി .രാജേന്ദ്രൻ, സെക്രട്ടറി പി അജിത്, ജോ: സെക്രട്ടറി കെ എസ് ദീപു,യോഗം ഡയറക്ടർ ബോർഡ് അംഗം എ കെ രംഗരാജൻ, കെ പി പരീക്ഷിത്ത്, പി വി സാനു,യൂണിയൻ കൗൺസിലർ വി ആർ വിദ്യാധരൻ, എം രാജേഷ്, ഭാസി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം രാഗേഷ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി ജെമിനി, ശാഖാ നമ്പർ 298 പ്രസിഡന്റ് സി .എൻ മണിയപ്പൻ, സെക്രട്ടറി ഡി ശാന്തപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.






