ഉന്നതവിജയം നേടിയവരെ ആദരിച്ചു

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നിന്നും ഈ വര്‍ഷത്തെ പത്താംക്ലാസ് (എസ്.എസ്.എല്‍.സി.), പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു. ദേവസ്വം സെക്രട്ടറി പി. ധനേശന്‍ പൊഴിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.വി. കമലാസനന്‍, സജിമോന്‍, സഞ്ജുപോക്കാട്ട്, ബിനു പുതിയായിവെളി, പി.സി. വാവക്കുഞ്ഞ്, മുരുകന്‍ പെരക്കന്‍, ഷാജി അമ്പഴത്തുങ്കല്‍, ഷാനിമോന്‍, നിഷപ്രഭാഷ്, സജീവ് തോപ്പില്‍, സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകര്‍, പി.ടി.എ. പ്രതിനിധികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ടി. പ്രസന്നകുമാര്‍ സ്വാഗതവും ദേവസ്വം ജോയിന്റ് സെക്രട്ടറി അനില്‍ബാബു നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories