കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ മുറജപം

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മുറജപത്തിന്റെ ആലോചന യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളിനടേശന്‍ സംസാരിക്കുന്നു.

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മുറജപത്തിന്റെ ആലോചന യോഗം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദം , ക്ഷേത്രം മേല്‍ശാന്തി വി.കെ. സുരേഷ്, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ്അംഗം പ്രീതിനടേശന്‍, ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ജോയിന്റ് സെക്രട്ടറി അനില്‍ബാബു, സ്‌കൂള്‍ മാനേജര്‍ പ്രസന്നകുമാര്‍, ദേവസ്വം മാനേജര്‍ മുരുകന്‍ പെരക്കന്‍, കമ്മിറ്റി അംഗങ്ങളായ പി.സി. വാവക്കുഞ്ഞ്, പ്രേമചന്ദ്രന്‍ പടവൂര്‍, നിഷ, കെ.വി. കമലാസനന്‍, സജി, സജീവ്, ഷാജി അമ്പഴത്തുങ്കല്‍, സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളായ സഞ്ജു പോക്കാട്ട്, ഷാനിമോന്‍ കരിയില്‍, ബിനു പുതിയാവെളി എന്നിവരും ക്ഷേത്രം അവകാശികളും പങ്കെടുത്തു.
ദേവീചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി 12 വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന പ്രധാനചടങ്ങാണ് മുറജപം. പത്തിയൂര്‍ രവീന്ദ്രനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ആചാരവിധിപ്രകാരം നടക്കുന്ന ചടങ്ങുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുക്കും.

Author

Scroll to top
Close
Browse Categories