വാസ്തവ വിരുദ്ധമായ പ്രചരണം ഒറ്റക്കെട്ടായി നേരിടണം

അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തിയ നേതൃത്വ പരിശീലന ക്ലാസ് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

മൂന്നാര്‍: ദൈവത്തിന്റെ കരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഒരേയൊരു സംഘടനയാണ് എസ്.എന്‍.ഡി.പി യോഗമെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തിയ നേതൃത്വ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തെ ശിഥിലമാക്കാനും യോഗനേതൃത്വത്തെ തമസ്‌കരിക്കാനും മൈക്രോഫിനാന്‍സിനെക്കുറിച്ചും പ്രാതിനിധ്യ വോട്ടിംഗിനെക്കുറിച്ചും വാസ്തവ വിരുദ്ധമായ പ്രചരണം നടത്തുമ്പോള്‍ ശാഖകളും യൂണിയനും യോഗവും ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിടേണ്ടതാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് ഈ പരിശീലന ക്യാമ്പ് സഹായകമാകണമെന്ന് തുഷാര്‍ പറഞ്ഞു.

ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും വൈസ്‌പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘നേതൃത്വത്തിന്റെ നേരാംവഴി’ എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത മോട്ടിവേറ്റർ വി.കെ. സുരേഷ്ബാബു ക്ലാസെടുത്തു.

Author

227 Views
Scroll to top
Close
Browse Categories