കെ.കെ. കുമാരന്‍ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിക്ക് സഹായം

കെ.കെ. കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ എസ്.എസ്.എല്‍.സി., പ്ലസ്ടു മെറിറ്റ് അവാര്‍ഡ് വിതരണം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.കെ. കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് സഹായവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സി.പി.എം. മുന്‍ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. കുമാരന്‍ നല്‍കിയ സഹായവും ധൈര്യവുമാണ് പ്രതിസന്ധിക്കാലത്ത് തനിക്ക് തുണയായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംഘടനയുടെ എസ്.എസ്.എല്‍.സി, പ്ലസ്ടു മെറിറ്റ് അവാര്‍ഡ് വിതരണം കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യംസ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
മൂന്ന് പഞ്ചായത്തിലും സംഘടനയുടെ പാലിയേറ്റീവ് പ്രവര്‍ത്തനം വിപുലമാക്കാന്‍ ഓരോ ലക്ഷം രൂപ വീതം നല്‍കും. അതോടൊപ്പം കിടപ്പുരോഗികള്‍ക്ക് മരുന്ന് വാങ്ങാനും സഹായം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന പാലിയേറ്റീവ് സംഘടനയെ അനുകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് മൊബൈല്‍ മോര്‍ച്ചറിയും വെള്ളാപ്പള്ളി നടേശന്‍ നല്‍കിയിരുന്നു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വൈസ്പ്രസിഡന്റ് സി.വി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അഖിൽ. പി. ധർമ്മജൻ
മുഖ്യപ്രഭാഷണം നടത്തി.
പാലിയേറ്റീവ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബി. സലിം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാര്‍ത്തികേയന്‍, ജി. ശശികല, പ്രവര്‍ത്തകരായ എം.ജയന്‍, പി. സുരേന്ദ്രന്‍, പി.ജെ. കുഞ്ഞപ്പന്‍, ടി.വി. ബൈജു എന്നിവര്‍ സംസാരിച്ചു. ഡോ. യു. സുരേഷ്‌കുമാര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു.

Author

164 Views
Scroll to top
Close
Browse Categories