യൂത്ത് മൂവ്മെൻ്റ്പാലക്കാട് ജില്ല നേതൃയോഗം

യൂത്ത് മൂവ്മെൻ്റ് പാലക്കാട് ജില്ലാതല നേതൃയോഗംസംസ്ഥാന പ്രസിഡൻ്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് : യൂത്ത് മൂവ്മെന്റ് പാലക്കാട് ജില്ലാതല നേതൃയോഗംസംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് നിവിൻ ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് യൂണിയൻ പ്രസിഡന്റ് ആർ ഭാസ്കരൻ, കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ. അനുരാഗ്, യോഗം ഡയറക്ടർ അഡ്വ. കെ.രഘു എന്നിവർ ആശംസകൾ പറഞ്ഞു.

പാലക്കാട് ജില്ലയിലെ എല്ലാ യൂണിയനുകളിലും യൂത്ത് മൂവ്മെന്റ് പുനഃസംഘടന നടത്തുവാനും ജില്ലാ നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരസുധൻ സ്വാഗതവും ജോഷ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Author

116 Views
Scroll to top
Close
Browse Categories