സിവിൽ സർവീസ് : അഞ്ജന കൃഷ്ണക്ക് മികച്ച വിജയം

അഞ്ജന കൃഷ്ണ

തിരുവനന്തപുരം : സിവിൽ സർവീസ് പരീക്ഷയിൽ മലയിൻകീഴ് ആൽത്തറ ജംഗ്ഷൻ ദേവൂസിൽ കുമാരി വി.എസ് അഞ്ജന കൃഷ്ണ 355-ാം റാങ്ക് നേടി മികച്ച വിജയം കൈവരിച്ചു. ബിസിനസ് കാരനായ വി ആർ വിജുവിന്റെയും സിവിൽ ജൂഡിഷ്യറി ജീവനക്കാരിയായ എൽ സീനയുടെയും മകളാണ് . സഹോദരൻ അർജ്ജുൻ കൃഷ്ണ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. മലയിൻകീഴ് ശാന്തും മൂല ,നമ്പർ 4894 യോഗം ശാഖാംഗമാണ്.

പ്രവേശനോത്സവവും പഠനോപകരണ വിതരണവും

വാഴപ്പള്ളി : എസ് എന്‍ ഡി പി യോഗം 5229 -ാം നമ്പര്‍ ഗുരുകുലം ശാഖയില്‍ ബാലജനയോഗം കുട്ടികളുടെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി.
വാഴപ്പള്ളി ശാഖാങ്കണത്തില്‍ നടന്ന യോഗംചങ്ങനാശ്ശേരി യൂണിയന്‍ വൈദികയോഗം പ്രസിഡന്‍റ് ഷിബുശാന്തി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വനിതാസംഘം സെക്രട്ടറി രാജമ്മ ടീച്ചര്‍ പഠനോപകരണ വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്‍റ് രമേശ് കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശാഖാ സെക്രട്ടറി ആര്‍ മനോജ് സ്വാഗതവും കമ്മിറ്റി അംഗം പ്രദീപ് കൃതജ്ഞതയും അര്‍പ്പിച്ചു.വനിതാ സംഘം യൂണിറ്റ് ഭാരവാഹികളായ ബിന്ദു മനോജ് , ശ്യാമള രവി, ബീന പ്രദീപ് , ശാഖാ കമ്മിറ്റി അംഗം നിജു ടി രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Author

171 Views
Scroll to top
Close
Browse Categories