സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയണം

സുല്‍ത്താന്‍ ബത്തേരി:കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എസ്.എന്‍.ഡി.പി യോഗത്തെ നല്ല നിലയില്‍ മുന്നോട്ട് നയിക്കുന്ന യോഗ നേതൃത്വത്തെ ചെളി വാരിയെറിയുന്നതിനായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇവരുടെ ലക്ഷ്യം സമുദായത്തെ സംരക്ഷിക്കാനല്ല എന്ന കാര്യം സമുദായ സ്‌നേഹികള്‍ മനസിലാക്കണമെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംഘടനാ തലത്തിലും, വിദ്യാഭ്യാസ രംഗത്തും, വ്യവസായിക രംഗത്തും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാര്യമായ മുന്നേറ്റമാണ് യോഗത്തിന് നേടാനായത്. ഇത് സംഘടനയുടെ കൂട്ടായ്മയാണ് കാണിക്കുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചെയ്യാന്‍ കഴിയാത്ത വിധമുള്ള സംഘടനാശക്തിയാണ് യോഗത്തിന്. സംഘടനയുടെ കീഴില്‍ സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞ് ഓരോ പ്രവര്‍ത്തകരും യോഗത്തിന് കീഴില്‍ അണിനിരക്കണമെന്ന് തുഷാര്‍ തുടര്‍ന്ന് പറഞ്ഞു.

Author

48 Views
Scroll to top
Close
Browse Categories