നീലഗിരി യൂണിയന്റെ പ്രവർത്തക കൺവെൻഷൻ

നീലഗിരി യൂണിയൻ പ്രവർത്തക കൺവെൻഷൻ എസ്എൻ ട്രസ്റ്റ് ഡയറക്ടർ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

ഗൂഡല്ലൂർ :നീലഗിരി യൂണിയന്റെ നേതൃത്വത്തിൽ പന്തല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ എസ്എൻ ട്രസ്റ്റ് ഡയറക്ടറും സുൽത്താൻ ബത്തേരി യൂണിയൻ കൺവീനറുമായ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ മുഖ്യപ്രഭാഷണം നടത്തി.നീലഗിരി യൂണിയൻ പ്രസിഡന്റ് പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ എംഎൽഎ പൊൻജയശീലൻ , തിരൂർ യൂണിയൻ സെക്രട്ടറി സുരേഷ്, യോഗം ബോർഡ് മെമ്പർ കെ.വി.അനിൽ, യൂണിയൻ വൈസ് പ്രസിഡന്റ്.കെ. ഹരിദാസ്,ബത്തേരി യൂണിയൻ വനിതാ സംഘം സെക്രട്ടറി രോഹ്ന ബിജു, നീലഗിരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിലാസിനി, വൈസ് പ്രസിഡന്റ് ഗ്രീഷ്മ സുധീപ്, സെക്രട്ടറി ജയാരവി,യൂത്ത് മൂവ് മെന്റ് കോർഡിനേറ്റർ സുരേഷ് തൈവളപ്പിൽ, കൗൺസിലർമാരായ സാബു കൊട്ടാട്,അശോകൻ, ശശികുമാർ, അഭിലാഷ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബിന്ദുരാജ് സ്വാഗതവും സുധീപ് നന്ദിയും പറഞ്ഞു.

Author

152 Views
Scroll to top
Close
Browse Categories