വൈക്കത്തപ്പന് മുന്നില്‍ തുലാഭാരം

വൈക്കത്തഷ്ടമി മൂന്നാം ഉത്സവ ദിനത്തിൽ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
ക്ഷേത്ര നടയില്‍ തുലാഭാരം നടത്തുന്നു

വൈക്കം: വൈക്കത്തഷ്ടമി മൂന്നാം ഉത്സവ ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും വൈക്കത്തപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട് തുലാഭാരം നടത്തി. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ അഹസ്സായാണ് മൂന്നാം ഉത്സവം ആഘോഷിക്കുന്നത്. 20 വര്‍ഷമായി തുടരുന്ന ക്ഷേത്രദര്‍ശനവും തുലാഭാരവും 87-ാം വയസ്സിലും കൃത്യതയോടെ നടത്താന്‍ നിയോഗം കിട്ടിയതില്‍ വൈക്കത്തപ്പന് നന്ദി അര്‍പ്പിക്കുകയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്.വിഷ്ണുവും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ , സെക്രട്ടറി എം.പി. സെന്‍, രാജേഷ്‌മോഹന്‍, സെന്‍സുഗുണന്‍, പി.വി. വിവേക്, ഷീജാ സാബു, എസ്. ജയന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Author

152 Views
Scroll to top
Close
Browse Categories