എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സമ്മേളനം

കൊട്ടാരക്കര : ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും കൊല്ലം ജില്ലാ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു . ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും സംസ്ഥാന കോഓർഡിനേറ്റർ പി.വി.രജിമോൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.അരുൾ പി , കടക്കൽ യൂണിയൻ പ്രസിഡന്റ് ചന്ദ്രബോസ്, ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ കേന്ദ്ര സമിതി പ്രസിഡന്റ് അജു ലാൽ , സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബൈജു .ജി , ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ പ്രസിഡന്റ് പ്രൊഫ. പി.ആർ ജയചന്ദ്രൻ , സെക്രട്ടറി കെ.എം.സജീവ്, ജോയിൻറ് സെക്രട്ടറിമാരായ പൊന്നുരുന്നി ഉമേശ്വരൻ,
വി.കെ.രഘുവരൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറിമാരായ സജീവ്കുമാർ ,ശ്രീലത, ബിന്ദു.ജി., ഷിബു നേമം, ബിനുകുമാർ പാറശാലഎന്നിവർ സംസാരിച്ചു.

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെയും കൊല്ലം ജില്ലാ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

Author

124 Views
Scroll to top
Close
Browse Categories