ആറ്റിങ്ങൽ യൂണിയന്റെ വനിതാ ദിന ആഘോഷം

ആറ്റിങ്ങൽ: ആറ്റിങ്ങൽ യൂണിയന്റെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷവും ബോധവൽക്കരണ ക്ലാസ്സുകളും യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചു ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ് ഗോകുൽദാസ് ഉത്ഘാടനം ചെയ്തു. ഡോ.ലീല രവി( ലീല രവി ഹോസ്പിറ്റൽ, വെഞ്ഞാറമൂട്) , ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രേഖ ആർ. എസ്, ടെക്നിക്കൽ ട്രെയ്നർ ബിന്ദു മനോജ്, സംരംഭക ബിന്ദു ലേഖ എന്നിവർ ക്ലാസുകൾ നയിച്ചു.
യൂണിയൻ വനിതാസംഘം കൺവീനർ ശ്രീല ബിജു സ്വാഗതവും ട്രഷറർ ഷീല ത്യാഗരാജൻ കൃതജ്ഞതയും പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് വി. ഷാജി, കൗൺസിലർ എസ്. സുജാതൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ സി. ഷാജി, ബി. കെ. സുരേഷ്ബാബു, വനിത സംഘം വൈസ് ചെയർപേഴ്സൺ പ്രശോഭ ഷാജി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുശീല രാജൻ, വി. രാധാമണി,എസ്. ആർ. ശ്രീകല, ഷേർളി സുദർശൻ, സുനിത ശ്രീകുമാർ, ലത തങ്കപ്പൻ,ബിന്ദു ബിനു, അനില ബിജു എന്നിവർ സംസാരിച്ചു .ആറ്റിങ്ങൽ ടൗൺ ശാഖ അംഗം സുധീർ നടേശൻ,പ്ലാവറകോണം ശാഖ മേഖല കമ്മറ്റി അംഗം ലിസി എന്നിവരെ വനിത ദിനത്തിൽ ആദരിച്ചു.






