കണയന്നൂർ യൂണിയൻ വനിതാ ദിനാഘോഷം

കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ വനിതാ ദിനാഘോഷം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തപ്പോൾ

കൊച്ചി: കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ, വനിതാ ദിനാഘോഷം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ഭാമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ യൂണിയൻ പരിധിയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ശാഖ അംഗങ്ങളായ വനിതകളെയും, ആത്മ സൗരഭം തിരുവാതിര ശാഖാ തലത്തിൽ പഠിപ്പിച്ച അധ്യാപകരെയും ആദരിച്ചു.
യൂണിയൻ വനിതാ സംഘം സെക്രട്ടറി വിദ്യ സുധീഷ് സ്വാഗതം പറഞ്ഞു യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ടി എം വിജയകുമാർ, കെ കെ മാധവൻ, എൽ സന്തോഷ്‌ , യൂണിയൻ യുത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ , സെക്രട്ടറി ശ്രീജിത്ത്‌ ശ്രീധർ, വൈസ് പ്രസിഡന്റ് ധനേഷ് മെച്ചേരിൽ, ജോയിന്റ് സെക്രട്ടറി ഷാൽവി ചിറക്കപടി, ജില്ലാ കമ്മിറ്റി അംഗം സുജിത് കുന്നത്ത്‌, യൂണിയൻ കമിറ്റി അംഗം അഖിൻ, പൂത്തോട്ട യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് രതി ഉദയൻ, ഖജാൻജി സുധ സുരേഷ് , കമ്മറ്റി അംഗങ്ങളായ സുനിത ബിജു, രേഖ കൃഷ്ണകുമാർ, രേഖ സജീഷ് , ഷീബ സുധീർ, പമേല സത്യൻ, മിനി ജയൻ, ലീലാ വിനോദ് , ജീന ഭാരതൻ എന്നിവർ പങ്കെടുത്തു.

Author

58 Views
Scroll to top
Close
Browse Categories