തൈക്കല്‍ ഗുരുക്ഷേത്രം സമര്‍പ്പിച്ചു

എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ തൈക്കല്‍ 2114-ാം നമ്പര്‍ ശാഖയിലെ തൈക്കല്‍ ശ്രീനാരായണ ഗുരു ക്ഷേത്ര സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ തൈക്കല്‍ 2114-ാം നമ്പര്‍ ശാഖയിലെ തൈക്കല്‍ ശ്രീനാരായണഗുരു ക്ഷേത്ര സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ നിര്‍വഹിച്ചു.
എ.ടി. ജയന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷ്ഠാ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. സുഗുണന്‍ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എസ്.എന്‍. ബാബു അനുഗ്രഹപ്രഭാഷണം നടത്തി. യോഗം ചേര്‍ത്തല മേഖലാ ചെയര്‍മാന്‍ കെ.പി. നടരാജന്‍, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. മനോജ് മാവുങ്കല്‍ ആത്മീയ പ്രഭാഷണം നടത്തി.

കണിച്ചുകുളങ്ങര യൂണിയന്‍ കൗണ്‍സിലര്‍ കെ.സി. സുനീത്ബാബു സ്വാഗതവും കെ.ജി. ശശിധരന്‍ നന്ദിയും പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 519, 734, 2114 ശാഖകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷ്ഠാമഹോത്സവ ചടങ്ങുകള്‍ നടന്നത്. യൂത്ത്മൂവ്‌മെന്റ് കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് അനിലാല്‍ കൊച്ചുകുട്ടന്‍, വനിതാസംഘം സെക്രട്ടറി പ്രസന്ന ചിദംബരന്‍, എം.പി നമ്പ്യാര്‍, അനില്‍ കോമരം പറമ്പ്, വി.ടി. ഷണ്‍മുഖന്‍, പ്രദീപ് പാണശേരി, കെ.ടി. ബിജു എന്നിവര്‍ പങ്കെടുത്തു.

Author

135 Views
Scroll to top
Close
Browse Categories